ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ - Ahladachitharayi Sangeerthanangalal

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍

ദൈവത്തെ വാഴ്ത്തീടുവിന്‍

ശക്തിസങ്കേതമാം ഉന്നതനീശനെ

പാടിപുകഴ്തീടുവിന്‍ - 2

തപ്പുകള്‍ കൊട്ടുവിന്‍ കിന്നരവീണകള്‍

ഇമ്പമായ്‌ മീട്ടീടുവിന്‍

ആര്‍ത്ത് ഘോഷിക്കുവിന്‍ കാഹളം മുഴക്കുവിന്‍

ആമോദമോടെ വാഴ്ത്തുവിന്‍ - ആഹ്ലാദചിത്തരായ്

നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു

ചട്ടമാണോര്‍ത്തീടുവിന്‍

സ്തുതികളില്‍ വാണിടും സര്‍വ്വ ശക്തനെ സദാ

സ്തോത്രങ്ങളാല്‍ പുകഴ്ത്തുവിന്‍ - ആഹ്ലാദചിത്തരായ്

കഷ്ടകാലത്തവന്‍ മോചനം നല്‍കിയെന്‍

ഭാരവും നീക്കി ദയാല്‍

താളമേളങ്ങളാല്‍ പാട്ടു പാടിയുന്നതാ

നാമം സദാപി വാഴ്ത്തുവിന്‍ - ആഹ്ലാദചിത്തരായ്

ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ - Ahladachitharayi Sangeerthanangalal

Ahladachitharayi Sangeerthanangalal

Daivathe Vazhtheeduvin

Shakthisangethamam Unnathaneeshane

Paadipukaytheeduvin - 2

Thappukal Kottuvin Kinnaraveenakal

Imbamayi Meetiduvin

Arthu Ghoshikkuvin Kahalam Muzhakkuvin

Amodhamode Vazhthuvin - Ahladachitharayi

Nathane Vazhthuka Israyelinnoru

Chattamanortheeduvin

Sthuthikalil Vaanidum Sarvashakthane Sadha

Sthothrangalal Pukaythuvin - Ahladachitharayi

Kashtakalathavan Mochanam Nalkkiyen

Bharavum Neeki Dhayal

Thalamelangalal Paatu Paadiyunnatha

Namam Sadhapi Vazhthuvin - Ahladachitharayi